പ്രഥമ ഐ.സി.പി നമ്പൂതിരി സ്മാരക പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറിന്

New Update

publive-image

പാലക്കാട്: ചളവറ ഗ്രാമപഞ്ചായത്തേർപ്പെടുത്തിയ പ്രഥമ ഐ.സി.പി നമ്പൂതിരി സ്മാരക പുരസ്കാരത്തിന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അർഹയായി. ഒരോ വർഷവും ഭരണ സമിതി തെരഞ്ഞെടുക്കുന്ന മേഖലയിലെ പ്രശസ്തർക്ക് ഐ.സി.പി സ്മാരക പുരസ്കാരം സമർപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഇ ചന്ദ്രബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കഴിഞ്ഞ 3 വർഷക്കാലം ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്  പ്രഥമ ഐ.സി.പി സ്മാരക പുരസ്കാരം മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് നൽകുന്നത്. ശൈലജ ടീച്ചറുടെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയായിരുന്നു. നിപ്പ, കോവിഡ്, തുടങ്ങിയ അസാധാരണ രോഗങ്ങളെ നിയന്ത്രിക്കുന്നതിലും ആരോഗ്യ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും ടീച്ചർ മികവ് പുലർത്തി.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഐ.സി.പി. നമ്പൂതിരി ചളവറയുടെ സ്വകാര്യ അഹങ്കാരമാണ്. സ്വാതന്ത്ര്യ സമര സേനാനി, പൊതുപ്രവർത്തകൻ, 2 പതിറ്റാണ്ടോളം പഞ്ചായത്ത് പ്രസിഡന്‍റ്, സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് ഐ.സി.പി. നമ്പൂതിരി.

കല ഡയറക്ടർ ഡോ: ജോയ് ഇളമൻ, ഡോ: കെ.പി. അരവിന്ദൻ, എൻ. ജഗ്ജീവൻ, വി.ടി വാസുദേവൻ, ഡോ: സി.പി ചിത്രഭാനു തുടങ്ങിയ പ്രശസ്തരാണ് പുരസ്കാര സമിതി അംഗങ്ങൾ. 25000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്ന പുരസ്കാരം ജനുവരി 3 ന് സ്പീക്കർ എം.ബി രാജേഷ് ശൈലജ ടീച്ചർക്ക് സമർപ്പിക്കുമെന്നും ഇചന്ദ്രബാബു പറഞ്ഞു. പുരസ്കാര നിർണ്ണയ സമിതി കൺവീനർ ഡോ: സി.പി. ചിത്രഭാനു , പഞ്ചായത്ത് സെക്രട്ടറി ടി.വി.വിജയൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Advertisment