മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നബാർഡും പാലക്കാട് താലൂക്ക്  എൻഎസ്എസ് കരയോഗ യൂണിയനും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട്: നബാർഡും പാലക്കാട് താലൂക്ക്  എൻഎസ്എസ് കരയോഗ യൂണിയനും സംയുക്തമായി മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വയം സഹായ സംഘങ്ങൾക്ക് ഏകദിന ശില്പശാല നടത്തി. നബാർഡ് ജില്ലാ ചെയർമാൻ കവിത റാം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ചടങ്ങിന് സ്വാഗതം പറഞ്ഞു യൂണിയൻ കമ്മിറ്റി അംഗം ആർ.ബാബു സുരേഷ്, ദാമോദരൻ ഒലവക്കോട് എന്നിവർ സംസാരിച്ചു.

സാമ്പത്തിക സാക്ഷരതയെ കുറിച്ചും ബാങ്കിങ്ങ് മേഖലയിൽ ഉള്ള വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചക്ക് മേഖലയുമായി ബന്ധപ്പെട്ട ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ (നെന്മാറ ബ്ലോക്ക്)  എം.വി വെങ്കിടേശ്വരൻ, സംഘ രൂപീകരണത്തെ കുറിച്ച് താലൂക്ക് വനിതാ യുണിയൻ പ്രസിഡൻ്റ് ജെ.ബേബി ശ്രീകല, ജെ.എൽ.ജി രൂപീകരണം, വായ്പ നടപടികൾ ഗവൺമെൻ്റ് സബ്സിഡികൾ എന്നിവയെ സംബന്ധിച്ച് മൈക്രോ ക്രെഡിറ്റ് മാനേജർ എൻ.പ്രവീൺ കുമാർ (ധനലക്ഷ്മി ബാങ്ക്), സുസ്ഥിര വരുമാന പദ്ധതികളെ കുറിച്ച് എ.അനിൽ കുമാർ (ബ്രാഞ്ച് മാനേജർ ധനലക്ഷ്മി ബാങ്ക് സുൽത്താൻ പേട്ട), ബാങ്കിങ്ങ് വായ്പകളെ കുറിച്ച് ആർ.സന്ധ്യ (ബ്രാഞ്ച് മാനേജർ ധനലക്ഷമി ബാങ്ക് ബിഗ് ബസാർ) എന്നിവർ നേതൃത്വം നല്കി.

Advertisment