സമൂഹം അഴിമതികൾക്കെതിരെ പ്രതികരിക്കണം: മുൻ ഇന്ത്യന്‍ അംബാസിഡർ ശ്രീകുമാർ മേനോൻ

New Update

publive-image

പാലക്കാട്: സമൂഹം അഴിമതികൾക്കെതിരെ പ്രതികരിക്കണമെന്നും അഴിമതിക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്നും മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ഇര കളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെയും എലവഞ്ചേരി വി.ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ രാജ്യാന്തര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പൊതുജനങ്ങളുടെ നിസ്സംഗതയും ആലസ്യവുമാണ് അഴിമതിക്കാർക്ക് തണലാകുന്നതെന്നും  വിസിൽ ബ്ലോവേഴ്സിനെ ശക്തമായ സംരക്ഷണം നൽകണമെന്നും നീതി ന്യായസ്ഥാപങ്ങൾക്ക് ഉത്തരവുകൾ നടപ്പിലാക്കുവാനുള്ള വിപുലമായ അധികാരങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഴുത്തശ്ശൻ കോളേജ്  സൊസൈറ്റി സെക്രട്ടറി അഡ്വ. പി. ആർ. സുരേഷിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ   മുൻ എം. എൽ. എ. കെ.എ. ചന്ദ്രനെ ആദരിച്ചു . വിശ്വാസ് സെക്രട്ടറിയും സീനിയർ പ്രോസിക്യൂട്ടറുമായ പി. പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി.

വിശ്വാസ്  കോർഡിനേറ്റർ വി. പി. കുര്യാക്കോസ്, എഴുത്തശ്ശൻ കോളേജ്  സൊസൈറ്റി ജോയിന്റ് സെക്രട്ടറി അഡ്വ. സന്തോഷ് , വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ മാസ്റ്റർ, ടീച്ചർ കോർഡിനേറ്റർ ടീന. ആർ. ചന്ദ്രൻ, സ്റ്റുഡന്റ് കോർഡിനേറ്റർ ബോബി ജേക്കബ്  എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഷീന. സി. എസ് സ്വാഗതവും  റിയ നന്ദിയും പറഞ്ഞു.

Advertisment