/sathyam/media/post_attachments/bTZSdh8bzb0Bo7Ri5sFp.jpg)
പാലക്കാട്: കെഎസ്ആർടിസിയിൽ അംഗീകൃത സംഘടനകൾ നടത്തിയ മന്ത്രി തല ചർച്ചയിൽ ശമ്പള പരിഷ്കരണത്തിൽ ധാരണ ആയതിന്റെ ഭാഗമായി കെഎസ്‌ടി എംപ്ലോയീസ് സംഘ് പ്രവർത്തകർ പാലക്കാട് ഡിപ്പോയിൽ ആഹ്ളാദ പ്രകടനം നടത്തി.
ശമ്പള പരിഷ്കരണത്തിൽ ധാരണ ആയതിനാൽ സംഘടന നിശ്ചയിച്ച അനിശ്ചിത കാല പണിമുടക്ക് ഉൾപ്പടെയുള്ള സമര പരിപാടികൾ മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ പറഞ്ഞു. സർക്കാർ ജീവനക്കാരുടേതിനു തുല്ല്യമായ പതിനൊന്നാം ശമ്പള പരിഷ്കരണം കെ എസ് ആർ ടി സിയിലും നേടിയെടുക്കാൻ സാധിച്ചത് ചരിത്രനേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
റഫറണ്ടത്തിന് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിരന്തര സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞത് ബിഎംഎസിന് അംഗീകാരം നൽകിയ ജീവനക്കാർ അർപ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ, ജോ.സെക്രട്ടറി എം.കണ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽ. രവി പ്രകാശ്, എസ്. സരേഷ്, മുരുകേശൻ, സി.രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us