അട്ടപ്പാടി ഊരുകൾ സന്ദർശിച്ചും ആദിവാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞും വനിതാ കമ്മീഷൻ

New Update
publive-image
മണ്ണാർക്കാട്: അഗളി മേലെഊരിലെ കമ്മ്യുണിറ്റി സെന്റർ സന്ദർശനത്തോടെ "ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷൻ അട്ടപ്പാടി ഊരുകളിലേക്ക് "പദ്ധതിയുടെ രണ്ടാം ദിവസത്തിന് തുടക്കമായി. ഊരുവാസികൾ പൂച്ചെണ്ട് നൽകി കമ്മീഷൻ അംഗങ്ങളെ സ്വീകരിച്ചു.
Advertisment
കമ്മ്യുണിറ്റി സെന്ററിൽ ഒത്തുചേർന്ന കുട്ടികൾ, അമ്മമാർ, പ്രായമായവർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ, പ്രമോട്ടർമാർ  എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ ചർച്ച നടത്തി. ഗർഭിണികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പ്രായമായവരുടെ പെൻഷൻ അനുബന്ധ  വിഷയങ്ങളും കമ്മീഷൻ അന്വേഷിച്ച് അറിഞ്ഞു.
തുടർന്ന് മേലെ അഗളിയിലെ കമ്മ്യുണിറ്റി കിച്ചൻ  സന്ദർശിച്ചു. ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. അരി വിതരണത്തിൽ ആദിവാസി വിഭാഗത്തിന് താത്പര്യമുള്ള ഇനം അരി ഉറപ്പുവരുത്തുമെന്ന് കമ്മീഷൻ പറഞ്ഞു.  അധ്യാപികയും ഡോക്റ്ററുമാവണം എന്നാഗ്രഹം പ്രകടിപ്പിച്ച ഊരിലെ അഖിലയും പ്രവികയും കമ്മീഷൻ അധ്യക്ഷയുടെ സവിശേഷ ശ്രദ്ധ ഉണർത്തി.
ഇവരുടെ തുടർ പഠനത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നു പറഞ്ഞാണ് കമ്മിഷൻ അംഗങ്ങൾ  മടങ്ങിയത്. ഇന്നലെ അട്ടപ്പാടിയിൽ എത്തിയ കമ്മീഷൻ കുന്നൻ ചാള ഊര് സന്ദർശിച്ചു. കമ്മ്യുണിറ്റി കിച്ചൻ ഉൾപ്പെടെ സന്ദർശിച്ച കമ്മീഷൻ കുട്ടികൾ ഒരുക്കിയ നൃത്ത വേദിയിലും പങ്കെടുത്തു.
കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ ഷിജി ശിവജി, വനിത കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അംബികാ ലക്ഷ്മണൻ, ഭക്ഷ്യ കമ്മീഷൻ അംഗം രമേശൻ, കമ്മീഷൻ പി.ആർ.ഒ. ശ്രീകാന്ത് എം. ഗിരിനാഥ്‌  എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
Advertisment