ഡോ.കെ.അജിതിന് രാഷ്ട്രഭാഷാ അധ്യാപക പുരസ്കാരം

New Update
publive-image
ചെർപ്പുളശ്ശേരി: അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകനായ ഡോ.കെ.അജിത്തിന് കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഈ  വർഷത്തെ രാഷ്ട്രഭാഷാധ്യാപക അവാർഡിന് തെരഞ്ഞെടുത്തു.
Advertisment
കേരളത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി  സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന  പ്രസ്ഥാനമാണ് കേരള സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ. സംഘടനയുടെ വാർഷികാഘോഷം വാദ്യാഭ്യാസ അവാർഡ് മേള എന്നിവയോടനുബന്ധിച്ച് ഡിസംബർ 24 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു അവാർഡുകൾ നൽകും.
കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡും ഡോ.കെ.അജിത് നേടിയിരുന്നു. പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാ കൺവീനർ, പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി, അടയ്ക്കാപുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റി സെക്രട്ടറി, ദേശീയ ഹരിത സേന മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല കോഓർഡിനേറ്റർ, കെ.എസ്.ടി.എ ചെർപ്പുളശേരി ഉപജില്ല പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചു വരുന്നു.
ജില്ലാ ഹിന്ദി റിസോഴ്സ് ഗ്രൂപ്പ് അംഗം, ചെർപ്പുളശേരി ഉപജില്ല വിജയശ്രീ കൺവീനർ എന്നീ മേഖലയിലും പ്രവർത്തിച്ചിരുന്നു.  നെല്ലായ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പരേതനായ എ ബാലൻ മാസ്റ്ററുടെയും മാരായമംഗലം കൃഷ്ണഭവനിൽ  രത്നകുമാരി അമ്മയുടെയും മകനാണ്. പത്നി ഷീബ സി.എസ്  കുലുക്കല്ലൂർ മപ്പാട്ടുകര ജി എം. എൽ.പി.സ്കൂൾ അധ്യാപിക. വളാഞ്ചേരി ഇരുമ്പിളിയം എ എം യു പി സ്കൂൾ അധ്യാപകൻ അക്ഷയ് അജിത്, മാരായമംഗലം ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി ഗായത്രി എന്നിവരാണ് മക്കൾ.
Advertisment