കോൺഗ്രസ് പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം; പാലക്കാട് ഡിസിസി പ്രസിഡണ്ട് തങ്കപ്പൻ സ്ഥലം സന്ദർശിച്ചു

New Update

publive-image

പാലക്കാട്: വടക്കഞ്ചേരി പാളയത്ത് കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റിനെ ബി.ജെ.പിക്കാർ ഇന്ന് രാവിലെ വെട്ടി പരിക്കേൽപ്പിച്ചു. സംഭവസ്ഥലം ഡിസിസി പ്രസിഡന്റ് തങ്കപ്പൻ സന്ദർശിക്കുകയും ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാലക്കാട് എസ്.പിയോട് ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരുടെ സംരക്ഷണത്തിനായി ജില്ലാ കമ്മിറ്റി ഏതറ്റം വരെയും പോകും. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഇന്ന് കാലത്ത് പാലക്കാട് വടക്കഞ്ചേരി പാളയത്താണ് സംഘർഷമുണ്ടായത്. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. കാലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

Advertisment