കഞ്ചിക്കോട് മേഖലയിൽ അനധികൃത തൊഴിൽ കാർഡ് നൽകിയ അസിസ്റ്റൻ്റ് ലേബർ ഓഫീസറുടെ നടപടി ധിക്കാരപരമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ

New Update

publive-image

പാലക്കാട്: അംഗീകൃത ചുമട്ട് തൊഴിലാളികളുണ്ടായിരിക്കെ അന്യദേശ തൊഴിലാളികൾക്ക് അനധികൃത തൊഴിൽ കാർഡ് നൽകിയ അസിസ്റ്റൻ്റ് ലേബർ ഓഫീസറുടെ നടപടി ധിക്കാരപരമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ.

Advertisment

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും സി ബാലചന്ദ്രൻ പറഞ്ഞു. കഞ്ചിക്കോട് മേഖലയിൽ അനധികൃത തൊഴിൽ കാർഡ് നൽകുന്നതിനെതിരെ ചുമട്ട് തൊഴിലാളി മസ്ദൂർ സംഘം ലേബർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി ബാലചന്ദ്രൻ.

കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് അനധികൃത തൊഴിൽ കാർഡ് നൽകുന്നത്. ഉടമകളിൽ നിന്നും വൻ കൈക്കൂലി വാങ്ങിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ആവശ്യത്തിന് അംഗീകൃത തൊഴിലാളികളുണ്ടായിരിക്കെ ഇതു ചെയ്യുന്നത് അസിസ്റ്റൻ്റ് ലേബർ ഓഫീസർ ആണ്.

അംഗീകൃത തൊഴിലാളികളുടെ തൊഴിലില്ലാതാക്കാൻ അനിൽ വ്യവസായ ഉടമകളിൽ നിന്നും വൻതോതിൽ പണവും പാരിതോഷികവും പറ്റുന്നുണ്ട്. ക്ഷേമനിധി ബോർഡ്‌ യോഗത്തിന് ശേഷം തീരുമാനം എന്ന നിർദ്ദേശം പോലും അനിൽ മുഖവിലക്കെടുത്തില്ല.

മുഖ്യമന്ത്രിയും സർക്കാരും ചുമട്ടുതൊഴിലാളികൾക്കെതിരാണ് ഇതേ നിലപാടാണ്, ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ ഓഫീസിൽ കയറണോ വേണ്ടെയോ എന്ന് ബി.എം.എസ് ന് തീരുമാനിക്കേണ്ടി വരുമെന്നും ബാലചന്ദ്രൻ പറഞ്ഞു 'ജില്ല പ്രസിഡണ്ട് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സലീം തെന്നിലാപുരം, V മാധവൻ, S ബദി രീനാഥ്, R ഹരിദാസ് എന്നിവർ സംസാരിച്ചു

Advertisment