ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായുള്ള വാർഡ് തല ഫോക്കസ് ഗ്രൂപ്പ് ചർച്ച പൊൽപ്പുള്ളിയിൽ ആരംഭിച്ചു

New Update

publive-image

ചിറ്റൂർ: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായുള്ള വാർഡ് തല ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാർഡിൽ പ്രസിഡന്റ് പി.ബാല ഗംഗാധരൻ നിർവ്വഹിച്ചു. വാർഡ് മെംബർ മിനി ടി.സി. അദ്ധ്യക്ഷത വഹിച്ചു. നോ ഡൽ ഓഫീസർ ആർ. ശിവാനന്ദ് സ്വാഗതം പറഞ്ഞു . കില കോ-ഓർഡിനേറ്റർ പി.വി. സഹദേവൻ പ്രസംഗിച്ചു.

Advertisment

ജനപ്രതിനിധികളായ വനജ, ബീന ശിവകുമാർ എന്നിവർ ആശംസ അറിയിച്ചു. വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ നടന്ന ഫോക്ക സ് ഗ്രൂപ്പ് ചർച്ച യിൽ കുംബശ്രീ പ്രവർത്തകർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. വളന്റിയർ സുർജിത്ത്, കൺവീനർ പ്രസീജ എന്നിവർ ഫോക്കസ് അവതരണവും ഫെസിലിറ്റേഷനും നടത്തി. കൺവീനർ സുജിത്ത് പ്രവർത്തന ക്രോഡീകരണം നടത്തി. ജലജ നന്ദി പറഞ്ഞു.

Advertisment