അട്ടപ്പാടി മേഖലയിലേക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ടും പദ്ധതികളും അർഹരിലേക്കെത്താത്തതാണ് ആദിവാസി മേഖലയിലെ ദുരവസ്ഥക്ക് കാരണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമൻ

New Update

publive-image

പാലക്കാട്: അട്ടപ്പാടി മേഖലയിലേക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ടും പദ്ധതികളും അർഹരിലേക്കെത്താത്തതാണ് അട്ടപ്പാടി ആദിവാസി മേഖലയിലെ ദുരവസ്ഥക്ക് കാരണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമൻ. ആദിവാസി മേഖലയോട് സർക്കാർ അവഗണന തുടരുകയാണെന്നും നിഷ സോമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ആയിരക്കണക്കിന് കോടികൾ അട്ടപ്പാടി മേഖലയിൽ ചെലവഴിച്ചിട്ടും ആദിവാസി സമൂഹത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമായിട്ടില്ല' കോട്ടത്തറ ആശുപത്രിയിൽ ചെലവഴിക്കേണ്ട കോടികൾ സർക്കാർ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് വകമാറ്റി. അരിവാൾ രോഗം പോലെ മാരകരോഗങ്ങൾ ആദിവാസികളെ കീഴ്പ്പെടുത്തുമ്പോഴാണ് ആരോഗ്യപരിപാലനത്തിനായുള്ള ഫണ്ട് സർക്കാർ വകമാറ്റിയത്.

ആദിവാസികളുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയടക്കിയിരിക്കുന്നത് ' ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ എന്തു കൊണ്ട് തയ്യാറാവുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണം' അട്ടപ്പാടി മദ്യനിരോധനമേഖലയാണെങ്കിലും മദ്യവും മയക്കുമരുന്നും സുലഭമാണ് ' വ്യാജവാറ്റും ഇവിടെ സുലഭമാണ് ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല.

സർക്കാറിൻ്റെ പരാജയമാണ് അട്ടപ്പാടിയിൽ തെളിഞ്ഞു കാണുന്നത് ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും നിഷ സോമൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, വർക്കിങ്ങ് പ്രസിഡണ്ട് അനിത ജനാർദ്ദനൻ, രജനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment