/sathyam/media/post_attachments/wCdkD1zAxSTGMb7h4Ihw.jpg)
പാലക്കാട്: ശ്രീനാരായണ ഗുരുദേവന്റെ ലഹരി വർജ്ജന സന്ദേശ ശതാബ്ദി വർഷത്തിൽ ലഹരി വർജ്ജന സന്ദേശ പ്രചരണ പ്രവർത്തനങ്ങൾക്കായി രൂപം കൊണ്ട ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരി വർജ്ജന സംഘടനയുടെ മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളുടെ കമ്മിറ്റി രൂപീകരിച്ചു.
പ്രസ്തുത പരിപാടി ശിവഗിരി മഠം സുഹൃദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ചന്ദ്രൻ അധ്യക്ഷൻ ആരായിരുന്നു. ഗുരുദർശനം ഗ്രൂപ്പ് ഡയറക്ടർ സജീവ് നാണു മുഖ്യ അതിഥി ആയിരിന്നു.
ശ്രീനാരായണ ധർമ്മ പരിഷത്ത് സംസ്ഥാന ജന: സെക്രട്ടറി സന്തോഷ് മലമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷാൻലി ഷാജി, ബിന്ദു സുരേഷ്, മധുസൂദനൻ, അഖിലേഷ് കുമാർ, അമ്പിളി ഹരിദാസ്, മനീഷാ സന്തോഷ് എന്നിവർ സംസാരിച്ചു.
മലമ്പുഴ നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് വേലായുധൻ കൊട്ടേക്കാട്, വൈസ് പ്രസിഡൻറ് സി.ആറുമുഖൻ സെക്രട്ടറി വി. പ്രതീഷ്, ജോ: സെക്രട്ടറി കെ.ശശി കല്ലേപ്പുള്ളി, ഖജാൻജി ആർ. മോഹൻദാസ് കേന്ദ്ര കമ്മിറ്റി അംഗം ആർ. രാജഗോപാലൻ മാസ്റ്റർ എന്നിവരെയും പാലക്കാട് നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡൻറ് എൻ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് എസ്.കുമാരൻ, സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി പി.മണി മാങ്കാവ് എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us