ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/VOLbU6NxtABIEwEjx8W4.jpg)
ചെർപ്പുളശ്ശേരി: വ്യാജ സ്വർണ്ണം പണയം വെച്ച് ഒരു ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കീഴൂർ എരഞ്ഞി കളം വീട്ടിൽ അയ്യപ്പൻ മകൻ (35 ) രാധാകൃഷ്ണൻ (കത്തി രാധ) എന്നയാളെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി വികാസ് മണി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയത്.
Advertisment
പണയം വെച്ച സ്വർണ്ണം റീ അപ്രൈസിംഗ് നടത്തിയപ്പോഴാണ് സ്വർണ്ണം വ്യാജമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർ മനസ്സിലാക്കിയത്. മുൻ കാലത്ത് ഇയാൾ ആർ എസ് എസ്, ശിവസേന പ്രവർത്തകനായിയിരുന്നു.
ഈ കാലത്ത് സംഘ് പരിവാര പ്രവർത്തകർക്കൊപ്പം ചേർന്ന് എസ് ഡി പി ഐ നേതാവായിരുന്ന വാണിയംകുളത്തെ ഖാജാ ഹുസൈൻ വധശ്രമമുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയാണ് ഇദേഹം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us