പതിനേഴു വർഷത്തിനു ശേഷം ഇന്ദിരയെ മോചിപ്പിച്ച് അവകാശികൾ

New Update

publive-image

മലമ്പുഴ: പതിനേഴു വർഷത്തെ ഒളിജീവിതത്തിൽ നിന്നും ഇന്ദിരയെ മോചിപ്പിച്ച് അവകാശികൾ കൊണ്ടുപോയി. ഒളിസങ്കേതത്തിലേക്ക് ഓടിയെത്തിയ ഇന്ദിരയുടെ അസ്ഥിപഞ്ജരത്തിനു തുല്യമായ ഭാഗങ്ങൾ മാത്രമേ ഇന്ദിരയുടെ അവകാശികൾക്ക് കിട്ടിയുള്ളൂ.

Advertisment

ഇന്ദിര മനുഷ്യനല്ല പതിനേഴു വർഷങ്ങൾക്കു മുമ്പു് പാലക്കാട് - കോഴിക്കോട് റൂട്ടിൽ ഊർജ്ജസ്വലതയോടെ ഓടിയിരുന്ന ബസ്സാണ് ഇന്ദിര. തമിഴ്നാട് സ്വദേശിയായ ബസ്സുടമ ബസ്സ്പണയം വെച്ച് ഫൈനാൻസ് എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതുകൊണ്ട് ബസ്സ് പിടിച്ചെടുക്കുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹത്തിൻ്റെ സുഹൃത്തും മറ്റു ബസ്സുകളുടെ ഉടമയുമായ വ്യക്തിയുടെ പറമ്പിൽ ഇന്ദിര എന്ന ബസ്സ് കയറ്റിയിട്ടു.

ഫൈനാൻസ് തീർത്താൽ ബസ്സ് എടുത്തു കൊണ്ടു പോകാമെന്നായിരുന്നു ഉദ്ദേശിച്ചതെങ്കിലും നടന്നില്ല. മാത്രമല്ല ടാക്‌സ്, ഇൻഷൂറൻസ് എന്നീ ഇനത്തിലും വലിയൊരു തുക കൂടിശ്ശിക വന്നതോടെ ബസ്സ് റൂട്ടിലിറക്കാൻ പറ്റാതായി. ചുരുക്കിപ്പറഞ്ഞാൽ ബസ്സ് മുതലാളി പാപ്പരായി. വള്ളിച്ചെടികൾ പടർന്നും മഴയും വെയിലും കൊണ്ടും വണ്ടിയുടെ ഭാഗങ്ങളെല്ലാം തുരുമ്പുപിടിച്ചു നശിച്ചു.

സുഹൃത്തുക്കളായ ബസ്സുടമകൾ തമ്മിൽ ഫോണിലൂടെ സൗഹൃതം പങ്കുവെക്കാറുണ്ട്. ഒടുവിൽ, കഴിഞ്ഞ ആഴ്ച്ച തമിഴ്നാട്ടിൽ നിന്നും ബസ്സുടമയുടെ അവകാശികളെത്തി ക്രയിൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോയി. ഇത് ഒരു ബസ്സ് മുതലാളിയുടെ മാത്രം കാര്യമല്ല. ഒട്ടേറെ പേർ ബസ്സ് വ്യവസായം മൂലം തകർന്നവരുണ്ട്.

കോറോണ കാലം വന്നതോടെ ഒട്ടേറെ ബസ്സ് മുതലാളിമാരാണ് ബസ്സുകൾ കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നത്. അവയിൽ പലതിൻ്റേയും ഗതി ഇതുതന്നെയാവാം. വിദ്യാർത്ഥികളുടേതുൾപ്പെടെ ബസ്സ് ചാർജ്ജ് വർദ്ധന വന്നില്ലെങ്കിൽ പൊതുഗതാഗതം തന്നെ ഇല്ലാതാവുമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈനേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

Advertisment