/sathyam/media/post_attachments/ZZxYjcber64jKsHV07FQ.jpg)
പാലക്കാട്:വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളെന്ന് മനുഷ്യാവകാശ പ്രവർത്തക എ. സറീന. ഇതു സംബന്ധിച്ച് എസ്.പി.ക്കും ബന്ധപ്പെട്ട അധികൃതർക്കും അവർ പരാതി നൽകി. വിദ്യാർത്ഥികളാണ് കൂടുതലും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നതെന്നും സെറീന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മലമ്പുഴയിൽ ഒരു വിദ്യാർത്ഥിനികരഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ടുവെന്നും പിന്നീട് വടക്കഞ്ചേരിയിൽ തൂങ്ങി മരിച്ച വിദ്യാർത്ഥിനിയെയായിരുന്നു താൻ കണ്ടതെന്നും അവർ പറഞ്ഞു.
മലമ്പുഴ സ്മശാനം പരിസരത്തെ കുറ്റിക്കാടിലും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവുമാണ് ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രമെന്നും അവിടം സന്ദർശിച്ച് വീഡിയോ തെളിവടക്കം അവർ പറയുന്നു. മക്കളെ സ്കൂളിലേക്ക് വിട്ടാൽ അവർ അവിടെ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതായ ഉത്തരവാദിത്വമുണ്ടെന്നും അവർ മാതാപിതാക്കളോട് താക്കീത് നൽകുന്നു.
പ്രത്യേകിച്ചു പെൺമക്കളുടെ കാര്യത്തിൽ അമ്മമാരാണ് കൂടുതൽ ശ്രദ്ധാലുക്കളാവേണ്ടതെന്നും അവർ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ പോലീസ് പട്രോളിങ്ങ് പകൽ സമയത്തും ഉണ്ടായിരിക്കണമെന്നും സറീന ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us