/sathyam/media/post_attachments/w6xYESMAnJNfILBEP8ED.jpeg)
പാലക്കാട്: വാഗ്ദാനങ്ങൾക്കപ്പും പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാത്തവരാണ് കേരള-കേന്ദ്ര സർക്കാരുകളെന്ന് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ. ഭരണവും സമരവുമെന്ന പഴയ അടവുനയത്തിന്‍റെ ഭാഗമായി തന്നെയാണ് ഇടതുസംഘടനകൾ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും എ തങ്കപ്പൻ.
കെഎസ്‌എസ്‌പിഎ 37-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ തങ്കപ്പൻ. ജീവനക്കാരുടെ പെൻഷനും കുടിശ്ശികയും നൽകാനാവാത്ത സർക്കാരാണ് ഒന്നര ലക്ഷം കോടി രൂപയുടെ കെ-റെയിലിനെ കുറിച്ച് പറയുന്നത്. കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ദ്രോഹ നടപടികൾ തന്നെയാണ് കേരള സർക്കാരും സ്വീകരിക്കുന്നത്.
/sathyam/media/post_attachments/dfsyTIRWDxMjpk3WVht8.jpeg)
6 വർഷം മുമ്പ് ഇടതു മുന്നണി എന്തിനെയൊക്കെ എതിർത്തുവൊ അതാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സർക്കാറിനെതിരെയുള്ള സമരങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് പകർച്ചവ്യാധി പ്രതിരോധം നിയമം ഉപയോഗിക്കുന്നത്. ഇതിൽപരം ഒളിച്ചോട്ടം വേറെയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.
കെഎസ്‌എസ്‌പിഎ ജില്ല പ്രസിഡണ്ട് സി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് സി.വി ബാലചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ കെ.എസ് സക്കീർ ഹുസൈൻ, കെ.വി ഗോപാലകൃഷ്ണൻ, കെ.ജി എൽദൊ കെഎസ്‌എസ്‌പിഎ സംസ്ഥാന ഭാരവാഹികളായ പി ഹരിഗോവിന്ദൻ, വി രാമചന്ദ്രൻ, കെ ബാലകൃഷണൻ, കെ മാധവൻ, കെ.ബി ജയറാം എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെഎസ്‌എസ്‌പിഎ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.ആര്‍ കുറുപ്പും, വനിത സമ്മേളനം കെപിസിസി സെക്രട്ടറി കെ.എ തുളസിയും ഉദ്ഘാടനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us