New Update
/sathyam/media/post_attachments/p8XAbdASSRYi2UFhmM0g.jpg)
Advertisment
മണ്ണാർക്കാട് : ക്രൈസ്തവ സഭകളുടെ ഐക്യത്തിനു തടസ്സമായി നിൽക്കുന്നത് ആഭ്യന്തര പ്രശ്നങ്ങളാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിസാര കാര്യങ്ങളുടെ പേരിൽ വിഘടിച്ചു നിൽക്കാതെ ഒത്തൊരുമിച്ച് പോകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ദൈവത്തിൽ നിന്നകന്നത് വിശ്വാസികളിൽ ഭീതി പരത്താൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/qLdjlWKoR66ceZq39QVF.jpg)
കല്ലടിക്കോട്, കരിമ്പ, തച്ചമ്പാറ മേഖലകളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ ചർച്ചസിൻ്റെ ഐക്യ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുന്നു അദ്ദേഹം. കരിമ്പ എക്യൂമെനിക്കൽ ചർച്ചസ് ചെയർമാൻ ഫാ.ഐസക്ക് കോച്ചേരിൽ അധ്യക്ഷത വഹിച്ചു.
ഫാ.ചെറിയാൻ ചക്കാലക്കൽ കോർഎപ്പിസ്കോപ്പ, ഫാ.മാർട്ടിൻ കളമ്പാടൻ, ക്രിസ്മസ് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ റവ.വിൽ സൻ വർഗ്ഗീസ്, ഫാ.ജേക്കബ് ചുങ്കത്ത്, ഫാ.ജോർജ് മാളിയേക്കൽ, ഫാ.നിമിഷ് ചുണ്ടൻ കുഴിയിൽ, ഫാ.ഗീവർഗ്ഗീസ് മേലേ പീടികയിൽ, ഫാ. നിബു കെ.തോമസ്, ഫാ.ബിജു ജോൺ, ഫാ.ഫ്രാൻസിസ് കുളത്തിങ്കൽ, ഫാ.ഷിജോ ജോൺ, ഫാ.തോമസ് തടത്തിൽ ' സി.നോയൽ എസ്.ഐ.സി, സെക്രട്ടറി തമ്പി തോമസ്, ജോ.സെക്രട്ടറി തോമസ് ആൻ്റണി,ട്രഷറർ പി.സി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കേക്ക് മുറിക്കലും മറ്റ് കലാപരിപാടികളും നടന്നു. കരിമ്പ പാലിയേറ്റീവിനുള്ള ധനസഹായ വിതരണം പാലിയേറ്റീവ് പ്രസിഡന്റ് ആദർശ് കൂര്യൻ സെക്രട്ടറി സജീവ് ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.