വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്‌മ സ്റ്റുഡന്റ്സ് യൂണിയൻ

New Update

publive-image

അൽ ഹിക്‌മ അറബിക് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് നിർവഹിക്കുന്നു

Advertisment

അലനല്ലൂർ: രാജ്യത്ത് വെറുപ്പും വിദ്വേഷവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ചെറുത്ത് നിൽപിൻ്റെ പുതിയ രീതി അവലംബിക്കാൻ സാധിക്കണമെന്ന്
അൽ ഹിക്‌മ അറബിക് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

മികച്ച ഭൗതിക വിദ്യാഭ്യാസം പകർന്ന് നൽകുന്ന തോടൊപ്പം ധാർമ്മിക അവബോധം സന്നിവേശിപ്പിക്കുവാനും നാം കൂടുതൽ പരിശ്രമങ്ങൾ നടത്തണം. വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള വിദ്യാർഥി സമൂഹം വളർന്നു വരേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയെന്നു സമ്മേളനം കൂട്ടിച്ചേർത്തു.

അറബി ഭാഷയുടെ ആഗോളതലത്തിലെ പ്രസക്തി മനസ്സിലാക്കി സ്കൂൾ, കോളേജ് തലങ്ങളിൽ അറബി ഭാഷാ പഠനത്തിന് കൂടുൽ അവസരമൊരുക്കണമെന്നും ഉദ്ഘാടന സമ്മേളനം കൂട്ടിച്ചേർത്തു. യൂണിയൻ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് നിർവഹിച്ചു. വി. ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു.

വിസ്‌ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, ഡയറക്ടർ റഷീദ് കൊടക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പാൾ റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം പാലക്കാട് ജില്ലാ ട്രഷറർ അബ്ദുൽഹമീദ് ഇരിങ്ങൽതൊടി, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, യൂണിയൻ ചെയർമാൻ അനൂസ് മഞ്ചേരി, സെക്രട്ടറി കെ.പി മുഹമ്മദ് ഫാരിസ്, ട്രഷറർ ഹാഫിസ് തിരുവനന്തപുരം, അബ്ദുൽ സലാം മാസ്റ്റർ, അബ്ദുള്ള അൽ ഹികമി, മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു.

Advertisment