/sathyam/media/post_attachments/lM53HbVh8rFBioNT2VXc.jpeg)
ഒലവക്കോട്: കലയും സാഹിത്യവും സംഗീതവുമൊക്കെ ഈശ്വരത്തെ വരദാനമാണെന്നും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വരമൊഴിയിലൂടെ പരസ്പരം സംവദിച്ചിരുന്നുവെന്നും പാലക്കാട് നോർത്ത് എസ്.ഐ സി.കെ രാജേഷ്. സായാഹ്നം ദിനപത്രവും സംഗമിത്രയും സംയുക്തമായി ഒലവക്കോട് എം.ഇ.എസ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്ഐ.
സർഗ്ഗാത്മക കഴിവുകൾ വളരെ ചെറുപ്പം മുതൽ വളർത്തിയെടുക്കാൻ ഇത്തരം മത്സരങ്ങൾ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സായാഹ്നം മുഖ്യ പത്രാധിപരും സംഘമിത്ര ജില്ല പ്രസിഡൻ്റുമായ അസീസ് മാസ്റ്റർ അദ്ധ്യക്ഷനായി.
സംഘ മിത്ര സെക്രട്ടറി പി.മോഹൻകുമാർ ', എം.ഇ.എസ്.സ്കൂൾ പ്രിൻസിപ്പൾ ലീല, എം.ഇ.എസ്.സ്കൂൾ സെക്രട്ടറി നസീർ, സംഘമാത്ര സംസ്ഥാന കൺവീനർ സുബൈർ വള്ളക്കടവ്, തൃശൂർ ജില്ല പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ്, മദ്യ നിരോധന സമിതി ജില്ല പ്രസിഡൻ്റ് സണ്ണി ഏടൂർ പ്ലാക്കീഴിൽ, ഗ്ലോബൽ പ്രവാസി പാലക്കാട് സെൻ്റർ ജനറൽ സെക്രട്ടറി എം.വി.ആർ.മേനോൻ, എ.എസ്.ഐ.ആനന്ദകുമാർ, സായാഹ്നം ചീഫ് റിപ്പോർട്ടർ ജോസ് ചാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ജൂറി അംഗം ചിത്രകാരൻ കൃഷ്ണൻ മല്ലിശ്ശേരി ചിത്രരചന മത്സരത്തിനു് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us