നെന്മാറ ഗവ. ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടത്തി

New Update

publive-image

നെന്മാറ: നെന്മാറ ഗവ: ആശുപത്രി ജീവനക്കാരെ സാമൂഹ്യവിരുദ്ധർ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിക്ഷേധവുമായി ഡോക്ടർമാരും ജീവനക്കാരും സമരരംഗത്ത്. ജീവനക്കാര്‍ക്ക് പിൻന്തുണയുമായി വിവിധ രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളും ആശുപത്രി വികസന സമിതി അംഗങ്ങളും സമരത്തില്‍ പങ്കെടുത്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.പ്രേമൻ ഉൽഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഡോ: ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.

Advertisment

ആശുപത്രി വികസന സമിതി അംഗങ്ങളായ തോട്ടം നാരായണൻ, സുദേവൻ നെന്മാറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രകാശൻ, അജിത് ആർ ചന്ദ്രൻ, കുമാർ, ജീവനക്കാരായ രാഗേഷ്, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

നെന്മാറ ഗവ: ആശുപത്രി ജീവനക്കാരെ മർദ്ധിച്ചതിൽ പ്രതിക്ഷേധിച്ച നടത്തിയ ധർണ്ണ സി.പിഎം ഏരിയാ സെക്രട്ടറി കെ.പ്രേമൻ ഉൽഘാടനം ചെയുന്നു

Advertisment