/sathyam/media/post_attachments/wWbXKjSGu6zZPbF2tG2E.jpg)
ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് പാലക്കാട് നോർത്ത് എസ്.ഐ അക്ബർ അലി സമ്മാനവിതരണം നടത്തുന്നു
ഒലവക്കോട്: സമ്മാനാർഹർ മാത്രമല്ല പങ്കെടുത്തവർ മുഴുവനും വിജയിച്ചവരാണെന്ന് പാലക്കാട് നോത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ. അക്ബർ അലി. സായാഹ്നം ദിനപത്രവും സംഗമിത്രയും സംയുക്തമായി ഒലവക്കോട് എം.ഇ.എസ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്.ഐ.
കഴിവുകൾ വളർത്തിയെടുക്കാൻ ഇത്തരം മത്സരങ്ങൾ പ്രോത്സാഹനവും ഉപകാരപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു. സായാഹ്നം മുഖ്യ പത്രാധിപരും സംഘ മിത്ര ജില്ല പ്രസിഡൻ്റുമായ അസീസ് മാസ്റ്റർ യോഗത്തില്‍ അദ്ധ്യക്ഷനായി.
സംഘമിത്ര സെക്രട്ടറി പി.മോഹനകുമാരൻ, എം.ഇ.എസ്.സ്കൂൾ എച്ച്എം ലതിക, എം.ഇ.എസ്.സ്കൂൾ സെക്രട്ടറി നസീർ, സംഘമിത്ര സംസ്ഥാന കൺവീനർ സുബൈർ വള്ളക്കടവ്, തൃശൂർ ജില്ല പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ്, മദ്യ നിരോധന സമിതി ജില്ല പ്രസിഡൻ്റ് സണ്ണി ഏടൂർ പ്ലാക്കീഴിൽ, ഗ്ലോബൽ പ്രവാസി പാലക്കാട് സെൻ്റർ ജനറൽ സെക്രട്ടറി എം.വി.ആർ.മേനോൻ, ബഷീർ, രവീന്ദ്രൻ, സായാഹ്നം ചീഫ് റിപ്പോർട്ടർ ജോസ് ചാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
സമ്മാനർഹരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി. അനീഷ എസ്. 9 എ (ഫസ്റ്റ്), ശിവകൃഷ്ണ എസ്. 9 ബി (സെക്കൻ്റ്) മീര വി10 ബി (തേർഡ്) എന്നിവരാണ് മത്സരത്തില്‍ വിജയികളായത്. ജൂറി അംഗം ചിത്രകാരൻ കൃഷ്ണൻ മല്ലിശ്ശേരി ചിത്രരചനാ മത്സരത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us