'അതിജീവനം'; വനം - വന്യജീവി ചിത്ര പ്രദർശനം

New Update

publive-image

മലമ്പുഴ: പാലക്കാടിൻ്റെ ജൈവവൈവിധ്യത്തെ കുറിച്ചും, പ്രകൃതി നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ  നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, എൻ.എച്ച്.എസ്.പി. യുടെ നേതൃത്വത്തിൽ-മലമ്പുഴ ഗ്രാമപഞ്ചായത്ത്, ബയോ ഡൈവേഴ്‌സിറ്റി മാനേജ്മെൻ്റ് കമ്മിറ്റി- അകത്തേത്തറ ഗ്രാമ പഞ്ചായത്ത്, ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്,  ഡി.ടി.പി.സി, വനം - വന്യജീവി വകുപ്പ് -പാലക്കാട് ഡിവിഷൻ എന്നിവരുമായി സഹകരിച്ച്  'അതിജീവനം ' എന്ന പേരിൽ പാലക്കാട് നിന്ന് മാത്രമുള്ള ചിത്രങ്ങൾ ഉൾപെടുത്തി വനം - വന്യജീവി ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു.

Advertisment

ക്രിസ്മസ് ദിനത്തിൽ രാവിലെ10 മണി മുതൽ വൈകുന്നേരം 6 മണി വരെ മലമ്പുഴ ഉദ്യാനത്തിനകത്ത്  തൂക്കുപാലത്തിനു സമീപമാണ് പ്രദർശനം. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  രാധിക മാധവൻ,  അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സുനിത അനന്തകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ മുതിർന്ന പക്ഷിനിരീക്ഷകനായ അഡ്വക്കേറ്റ്. എൽ. നമശ്ശിവായൻ മുഖ്യാതിഥിയായിരിക്കും. പാലക്കാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത്തിയൊന്ന്  ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരിക്കുകയെന്ന് സംഘാടകർ അറിയിച്ചു.

Advertisment