/sathyam/media/post_attachments/8AbhqCujpPhXcINNfeFT.jpg)
ആലോചനായോഗം സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ പാലക്കാട് ജില്ല പ്രഥമ ജില്ലാ സമ്മേളനം 2022 ഫ്രെബ്രുവരി 8 ന് തൃപ്തി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ആലോചനയോഗം സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിജയകുമാർ മേലാർക്കോട് അദ്ധ്യക്ഷനായി.
ജോ: സെക്രട്ടറി ശശികുമാർ കൊടുമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ശ്രീനി കൊല്ലങ്കോട്, ജില്ല വൈസ് പ്രസിഡൻ്റ് വാസു പരുത്തിപ്പിള്ളി, ജയരാജൻ വടക്കഞ്ചേരി, കേശവൻകുട്ടി കുത്തന്നൂർ, ജില്ലട്രഷറർ സുധ കൊല്ലങ്കോട്, പാർവ്വതി നന്ദന്‍ കീഴായ, കോമ്പി എന്നിവർ പ്രസംഗിച്ചു.
ജില്ലാ സമ്മേളനം പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ രാമചന്ദ്രപുലവർ മുഖ്യാതിഥിയായിരിക്കും. അന്നേ ദിവസം രാവിലെ 11 മണി മുതൽ ബയോഡാറ്റകൾ സൗജന്യമായി രജിസ്ട്രർ ചെയ്യാമെന്നും ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us