/sathyam/media/post_attachments/5sMQRTBU9cmKSroEuRvE.jpg)
പാലക്കാട്: സാമൂഹ്യനീതിയും സാമൂഹിക സമത്വവും ഉറപ്പു വരുത്തുന്ന ക്ഷേമ വാർഡാണ് ലക്ഷൃമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന കാര്യത്തിൽ മുൻഗണനാക്രമമുണ്ടാവണമെന്നും സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിന് മുൻഗണന നൽകുന്നതാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലർ എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.വൈ.എസ്.പി വി.എസ്.മുഹമ്മദ് കാസിം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് പി.എസ്.അബൂഫൈസൽ,
മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ്, ഹരിദാസ്, എന്നിവർ ആശംസകൾ നേർന്നു. വാർഡ് സമിതി ചെയർമാൻ പി.ലുഖ്മാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.കാജാ ഹുസൈൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷക്കാലം വാർഡിൽ നടന്ന വികസന - ജനക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം, സേവന പദ്ധതി പ്രഖ്യാപനം, മുതിർന്നവരെ ആദരിക്കൽ, പ്രതിഭകൾക്ക് അനുമോദനം, ഗാനവിരുന്ന് തുടങ്ങിയ പരിപാടികളും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us