പാലക്കാട് രാമനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് സ്വാമി എഴുന്നള്ളത്ത് നടത്തി

New Update

publive-image

പാലക്കാട്: രാമനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് സ്വാമി എഴുന്നള്ളത്ത് നടത്തി. കാലത്ത് അഞ്ച് മണിക്ക് മഹാഗണപതി ഹോമവും അലങ്കാര പൂജയും ഉച്ചപൂജക്ക് ശേഷം പ്രസാദ ഊട്ടും നടന്നു.

Advertisment

വൈകീട്ട് നിറമാലയോടു കൂടി ദീപാരാധനയും ഉപ ദേവതകൾക്ക് പ്രത്യേക പൂജയും തുടർന്ന് സുബ്രഹ്മണ്യസ്വാമിക്ക് പാൽ, തൈര്, നെയ്യ്, പഞ്ചാമൃതം, പാനകം, തേൻ, കരിമ്പ്, നാരങ്ങ, ഇളനീർ, നല്ലെണ്ണ, പനിനീർ, ചന്ദനം, കുങ്കുമമം, ഭസ്മം എന്നിങ്ങനെ പതിനാല്  അഭിഷേകങ്ങളും ചെയ്തു. എഴുന്നള്ളത്തിന് ശേഷം പ്രസാദ വിതരണവും നടത്തി.

Advertisment