/sathyam/media/post_attachments/LpbizN0F7lKHlcDYSMT7.jpg)
പാലക്കാട്:ധോണിയിൽ തിമോത്തി കോലോത്ത് എബ്രഹാം പിയാനോ വായനയിൽ ഗിന്നസ് ബുക്കിലേക്ക്. ആശംസകളുമായി കേരളാ കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കുശലകുമാർ. 140 മണിക്കൂർ തുടർച്ചയായി പിയാനോ വായിച്ചു റെക്കോർഡ് ഇടുവാൻ ഒലവക്കോട് സെൻ്റ് തോമസ് ഹയർ സെക്കൻഡറിസ്കൂൾ വിദ്യാർത്ഥി തിമോത്തി കോലോത്ത് എബ്രഹാം ആറാം ദിവസത്തിലേക്ക്.
ധോണിയിലെ ലീഡ് കോളേജിൽ നടക്കുന്ന പിയാനോ വായന പരിപാടിയിൽ അഡ്വക്കേറ്റ് കെ. കുശലകുമാർ തിമോത്തി കോലോത്ത് ഇബ്രാഹിമിനെ നേരിൽ കണ്ടു വിജയാശംസകൾ നേർന്നു.
ഒലവക്കോട് കോലോത്ത് വീട്ടിൽ എബ്രഹാം ജോർജ് നാൻസി ജോർജ് ദമ്പതികളുടെ മകനാണ് തിമോത്തി കോലോത്ത് എബ്രഹാം. തിമോത്തിയുടെ പ്രകടനം ക്യാമറ വഴി അധികൃതർ വിലയിരുത്തികൊണ്ടിരിക്കുന്നു.
ഞാറായഴ്ച രാവിലെ 3.30ന് 140 മണിക്കൂർ അവസാനിക്കുമ്പോൾ തിമോത്തി കോലോത്ത് എബ്രഹാം പിയാനോ വായനയിൽ റെക്കോർഡ് തകർത്തുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടുമ്പോൾ പാലക്കാടിന് അഭിമാനമായി മാറുന്ന മുഹൂർത്തം സംജാതമാകുമെന്നും അഡ്വക്കേറ്റ് കെ കുശലകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us