കാവിൽപ്പാട് എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട്: കാവിൽപ്പാട് എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പ്രതാപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം ദാമോദരൻ ഒലവക്കോട്, യുണിയൻ വനിതാ സമാജം പ്രസിഡൻ്റ് ബേബി ശ്രീകല, ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച്  സംസാരിച്ചു,

Advertisment

കരയോഗം സെക്രട്ടറി നവനീത  കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. ചടങ്ങിൽ കരയോഗത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കലാ കായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.

കുന്നി രാമത്ത് കുടുംബം വർഷം തോറും നല്കി വരുന്ന വിദ്യാഭ്യസ എൻഡോമെൻ്റ് വിതരണം ചെയ്തു. തുടർന്ന് കരയോഗം ഭരണ സമിതിയിലേക്ക് പ്രതാപ് കുമാർ (പ്രസിഡൻ്റ്), മനോജ് കുമാർ (വൈ.പ്രസി). നവനീത കൃഷ്ണൻ (സെക്രട്ടറി), ഗിരീഷ് കുമാർ (ജോ. സെക്ര), സുധീന്ദ്രൻ കുന്നത്ത് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സുധീന്ദ്രൻ കുന്നത്ത് നന്ദി പ്രകാശിപ്പിച്ചു.

Advertisment