/sathyam/media/post_attachments/3tVObSV0PAW7AqAWnxiY.jpg)
പാലക്കാട്: പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ അപ്പീലിനു പോയ കേരള സർക്കാർ ലോഡിങ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ എന്തുകൊണ്ട് അപ്പീൽ പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ. തൊഴിലാളി വർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് മുതലാളിത്തത്തിനായി കേരള സർക്കാർ കുഴലൂത്ത് നടത്തുകയാണെന്നും എ തങ്കപ്പൻ ആരോപിച്ചു.
തൊഴിൽ സംരക്ഷണമാവശ്യപ്പെട്ട് ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ്സ് കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ തങ്കപ്പൻ. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ലോഡിങ്ങ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. തൊഴിൽ ഇല്ലാതാവുന്നതും നിയന്ത്രണമുണ്ടാക്കുന്നതുമാണ് കോടതി പരാമർശങ്ങൾ.
അനാവശ്യ കാര്യങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് കോടതിയിൽ അപ്പീലിനു പോവുന്ന സർക്കാർ തൊഴിൽ സംരക്ഷിക്കുന്നതിനായി ചെറുവിരലനക്കുന്നില്ല. ഇടതു തൊഴിലാളി സംഘടനകൾ സർക്കാറിനെതിരെ പ്രതികരിക്കാത്തത് തൊഴിലാളി വഞ്ചനയുടെ ഭാഗമാണ്. കുത്തകകൾക്കായി നിലപാട് സ്വീകരിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ അധപതിച്ചെന്നും എ തങ്കപ്പൻ ആരോപിച്ചു.
ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് പി.എസ് അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി ഗോപാലകൃഷണൻ, കെപിസിസി ഡിസിസി ഐന്‍ടിയുസി ഭാരവാഹികളായ സി ചന്ദ്രൻ, കെ.ജി എൽദ്ദൊ, കെ.സി പ്രീത്, കവിത മണികണ്ഠൻ, സജീവൻ, റജി K മാത്യു, മുഹമ്മദലി, നാരായണൻ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us