/sathyam/media/post_attachments/R63Vi2vfIGF0iqOEg1HM.jpg)
പാലക്കാട്: വസ്ത്ര മേഖലയിലുണ്ടായിരുന്ന 5 % നികുതി 12% മാക്കാനുള്ള കേരള കേന്ദ്ര സർക്കാരുകളുടെ നീക്കം പുതുവർഷത്തിൽ ജനങ്ങൾക്കു നൽകുന്ന ഇരുട്ടടിയാണെന്ന് കേരള ടെക്സ്റ്റയിൽ ഗാർമ്മൻ്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ല പ്രസിഡന്റ് കുമാരൻ. നികുതി വരുമാനത്തിൽ മാത്രം കുറുക്കൻ്റെ കണ്ണുവെച്ചുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീക്കം കുത്തകകളെ സഹായിക്കാനാണെന്നും കുമാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൃഷി കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിൽ കൊടുക്കുന്ന മേഖലയാണ് വസ്ത്ര നിർമ്മാണ വിതരണ വിൽപ്പന മേഖല ' അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് നിലവിൽ 25% വരെ വില വർദ്ധനവുണ്ടാക്കി' 20 മൂല്യവർദ്ധിത ഘട്ടങ്ങളിലൂടെ കടന്നു പോവുന്ന വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ 90% പണിയെടുക്കുന്നവരും സ്ത്രീ തൊഴിലാളികളാണ്. നികുതി വർദ്ധനവ് സാരി, ലുങ്കി, മുണ്ടുകൾ, തോർത്ത്, അടിവസ്ത്രങ്ങൾ എന്നിവയെ ബാധിക്കുന്ന വിലവർദ്ധനവ് സാധാരണ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും.
കേരളത്തിലെ കൈത്തറി മേഖലയെ പാടെ ഇല്ലാതാക്കുന്നതാണ് നികുതി വർദ്ധനവ് ' സംസ്ഥാനത്തെ 30000 വസ്ത്ര വിൽപ്പന കേന്ദ്രങ്ങളെയും 2 ലക്ഷം തൊഴിലാളികളെയും ഇല്ലാതാക്കുന്നതാണ് നികുതി പരിഷ്ക്കാരം 'വില വർദ്ധന, തൊഴിലില്ലായ്മ, ഉദ്യോഗസ്ഥതേർവാഴ്ച, അഴിമതി സംരഭകതകർച്ച, നികുതി വരുമാനചോർച്ച എന്നിവക്കിടയാക്കുന്നതാണ് നികുതി വർദ്ധന ' ഇതിനെതിരെ ശക്തമായ സമരപരിപാടികളാരംഭിക്കുമെന്നും കുമാരൻ പറഞ്ഞു ' കെ.റ്റി.ജി.എ ജില്ല ഭാരവാഹികളായ ഹരി, ഫൈസൽ, ഷാനവാസ്, ഷംസീർ, ക്യഷ്ണകുമാർ , അഭിലാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us