ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും പാലക്കാട് ജില്ലാ കൺവെൻഷനും 3l ന്

New Update

publive-image

പാലക്കാട്: ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും പാലക്കാട് ജില്ലാ കൺവെൻഷനും ഡിസംബർ 31 ന് പാലക്കാട് ഗവ: മോയൻ എൽ.പി.സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

കേരള സംസ്ഥാന പിന്നോക്ക ക്ഷേമ - ദേവസം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യാതിഥിയാകും. മലബാർ ദേവസം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി, പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ എന്നിവർ പങ്കെടുക്കും.

സമുദായത്തിലെ നിസ്വാർത്ഥ സേവനത്തിനുള്ള ബസവേശ്വര പുരസ്കാരം 2021 സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസിന് സമ്മാനിക്കും. സമുദായത്തിലെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.

സംസ്ഥാന പ്രസിഡൻറ് സി.മുരുകേശൻ, വർക്കിങ്ങ് പ്രസിഡൻറ് ആർ.രവി മുടപ്പല്ലൂർ, വൈസ് പ്രസിഡൻ്റ് രമേഷ് ബാബു കഞ്ചിക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ്, കുട്ടൻ കണ്ണാടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment