സിപിഐ (എം) പാലക്കാട് ജില്ലാ സമ്മേളനം 31 ന് 

New Update

publive-image

പാലക്കാട്: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള പാലക്കാട് ജില്ല സമ്മേളനം ഡിസംബർ 31, ജനവരി 1, 2 തിയതികളിൽ പാലക്കാട് നടക്കും.

Advertisment

പ്രതിനിധി സമ്മേളനം ടി.കെ.ചാത്തു, കെ.വി.വിജയദാസ് എന്നിവരുടെ പേരിലുള്ള നഗറായ പി രായിരി ഹെടെക് ഓഡിറ്റോറിയത്തിലും പൊതു സമ്മേളനം ജനുവരി 2ന് വൈകിട്ട് 5ന് ടി.എം. അബൂബക്കർ, എം.നാരായണൻ നഗറായ കോട്ടമൈതാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ്, ജനറൽ കൺവീനർ സി.കെ.രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രതിനിധി സമ്മേളനം ഡിസം.. 31ന് പാർട്ടി പൊളിറ്റിക്ക് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 40995 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 177 പ്രതിനിധികളും 41 ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

മുഖ്യമന്ത്രിക്കു പുറമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, ഇ.പി.ജയരാജൻ: എ.കെ.ബാലൻ, എളമരം കരീം, കെ.കെ.ഷൈലജ ടീച്ചർ, എം.സി.ജോസഫൈൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ മാസ്റ്റർ എന്നിവരും ജില്ലയിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുമെന്നും എൻ.എൻ.കൃഷ്ണദാസും സി.കെ.രാജേന്ദ്രനും പറഞ്ഞു.

സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമരം, ദീപശിഖ ജാഥകൾ 29ന് വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 30 ന് വൈകീട്ട് 5ന് കോട്ടമൈതാനത്ത് എത്തിച്ചേരും. സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ.എൻ.കൃഷ്ണദാസ് പതാക ഉയർത്തും.

Advertisment