കേരള മാപ്പിളകലാ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി നേതൃസംഗമം നടത്തി

New Update

publive-image

പാലക്കാട്: കേരള മാപ്പിള കലാ അക്കാദമി പാലക്കാട് ജില്ലാ കമ്മിറ്റി തൃത്താല ലുലു ഓഡിറ്റോറിയത്തിൽ നടത്തിയ ഏകദിന നേതൃ സംഗമം മാപ്പിളകലാ പണ്ഡിതനും മുതിർന്ന വിധി കർത്താവുമായ സലാം മാസ്റ്റർ കപ്പൂർ ഉദ്ഘാടനം ചെയ്തു.

Advertisment

അക്കാദമി ജില്ലാ പ്രസിഡണ്ട് കെ പി റഫീഖ് ചളവറ അധ്യക്ഷത വഹിച്ചു. അക്കാദമിസംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വ്യത്യസ്ത വിഷയങ്ങളിൽ നടന്ന ക്ലാസുകൾക്ക് നാസർ മേച്ചേരി, സക്കീർ മാസ്റ്റർ, സുഹൈൽപട്ടാമ്പി തുടങ്ങിയവർ നേതൃത്വം നൽകി.

വഹീദ് മാസ്റ്റർ മണ്ണാർക്കാട്, ബാലകൃഷ്ണൻ ചളവറ, ഷിഹാബ് വല്ലപ്പുഴ, നൗഫൽ വല്ലപ്പുഴ, അബ്ദുൾ കരീം, മുജീബ് മാസ്റ്റർ, പി ടി എം ആനക്കര, അൻസാർ പേങ്ങാട്ടിരി, യു എ റഷീദ് പാലത്തറ സംസാരിച്ചു. ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് കുമ്പിടി സ്വാഗതവും അക്കാദമി ജില്ലാ സെക്രട്ടറി മുസ്തഫ കാണിയിൽ നന്ദിയും പറഞ്ഞു.

Advertisment