പഞ്ചാബ് മൊഹാലിയിൽ നടന്ന ദേശീയ റോളര്‍ സ്കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണ മെഡൽ ജേതാവായ എസ്. സയന്തിനെ അനുമോദിച്ചു

New Update

publive-image

Advertisment

പാലക്കാട്: പഞ്ചാബ് മൊഹാലിയിൽ നാഷണൽ തലത്തിൽ നടന്ന അൻപത്തിയൊമ്പതാമത് റോളർ സ്കേറ്റിങ്ങ് ഇൻ ലൈൻ ചാമ്പ്യൻഷിപ്പ് ഡൗൺ ഹിൽ എണ്ണൂറ് മീറ്ററിൽ കേരളത്തിലെ ആദ്യത്തെ സ്വർണ്ണ മെഡൽ ജേതാവ് എസ്. സയന്തിനെ പാലക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ അനുമോദിച്ചു.

യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ,ഹരിദാസ് മച്ചിങ്ങൽ മണലി കരയോഗം സെക്രട്ടറി എൻ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു മണലി " സായന്തനം " വീട്ടിൽ കെ.സുരേഷ് കുമാർ  പേഴുംകര മോഡൽ സ്കൂൾ അധ്യാപിക എസ്.എം പ്രമീള മകനാണ് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എസ്.സയന്ത്

Advertisment