കോഴിക്കോട്: നാളിതുവരെ കോഴിക്കോട് നിന്ന് വലിയ വിമാനസർവ്വീസ് (കോഡ് ഇ) ആരംഭി ക്കുന്നതിന് റൺവെ നീളം വർദ്ധിപ്പിക്കണമെന്ന് ഡി.ജി.സി.എയും മറ്റു ബന്ധപ്പെട്ടവരും നിരന്തരം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 2020 ആഗസ്റ്റ് 7ൽ ചെറിയ വിമാനാപകടത്തിന്റെ പേരിൽ വലിയ വിമാന സർവ്വീസ് നിർത്തിവെക്കുകയാണ് ഉണ്ടായത്.
പുനരാരംഭിക്കുന്നതിന് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു ആദ്യം അറിയിച്ചത്. വളരെ വൈകിച്ച് റിപ്പോർട്ട് 9.9.2021നാണ് പുറത്ത് വിട്ടത്. അപകടത്തിന് പ്രധാനകാ രണം പൈലറ്റിന്റെ പിഴവാണെന്നായിരുന്നു കണ്ടെത്തൽ.
പിന്നീട് മാറിമാറി സമിതികളെ നിയോഗിച്ച് വലിയ വിമാനസർവ്വീസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു. 2860 മീറ്റർ ഉണ്ടായിരുന്ന റൺവെ റീകാർപ്പെറ്റിംങ്ങും ബലപ്പെടുത്തലും കഴിഞ്ഞ ശേഷം റിസ നീളംകൂട്ടാൻ 150 മീറ്റർ കുറ ച്ചപ്പോൾ മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ ഒഴികെ ആരും പ്രതികരിച്ചില്ല.
വീണ്ടും 150 മീറ്റർ കുറച്ച് റിസ നീളം കൂട്ടുന്നതിന് റൺവെ 2560 മീറ്ററായി കുറയ്ക്കണമെന്ന വിചിത്രമായ ആവശ്യമാണ് അധികാരികൾ ഇപ്പോൾ ഉന്നയിക്കുന്നത്. ഇതു മനസ്സിലാക്കി വലിയ വിമാനസർവ്വീസ് നടത്തിവന്നിരുന്ന സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലെ ആഫീസ് ടെർമിനൽ, ഗ്രൗണ്ട് ഹാന്‍റിലിങ്ങ്, അനുബന്ധ ഗോഡൗണുകളും സൗകര്യങ്ങളും 2021 ഡിസംബൻ 31ന് പൂട്ടി കൊച്ചിയിലേക്ക് ചേക്കേറുന്നു.
മറ്റൊരു വലിയ വിമാനസർവ്വീസ് നടത്തിയിരുന്ന എമിറേറ്റ്സ് 2015 ൽ തന്നെ എയർപോർട്ടിലെ ടെർമിനൽ ഓഫീസുകളും, 2021 മാർച്ചിൽ കോഴിക്കോട്ടേ മേഖലാ ഓഫീസും നിർത്തലാക്കി. ഇതുമൂലം മലബാറിലെ ഭൂരിപക്ഷ വിമാനയാത്രക്കാർക്കും കാർഗോ കയറ്റുമതി ഇറക്കുമതിക്കാരും കുറഞ്ഞ നിരക്കിൽ യാത്രയ്ക്കും ചരക്കുനീക്കത്തിനും മറ്റു വിമാന ത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
ഇത് മലബാറിന്റെ സമഗ്ര വികസനത്തിന് വൻ തിരിച്ചടിയാകും. റൺവെ നീളം കുറച്ച് റിസ വർദ്ധിപ്പിക്കുന്നത് അനാവശ്യമായ സാങ്കേതിക കുരുക്കുകൾ ഉണ്ടാക്കി കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രതാപം തകർക്കാനുള്ള അവസാനത്തെ അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അടിവാരത്ത് നോളജ് സിറ്റി, കേബിൾ കാർ, കിനാലൂ റിൽ എയിംസ്, വയനാട്ടിലേക്ക് തുരങ്കപാത, നിരവധി ടൂറിസം വികസനം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ സ്ഥലലഭ്യത ഉൾപ്പെടെയുള്ള തിരുവമ്പാടിയിലോ അനിയോജ്യമായ മറ്റു സ്ഥലത്തോ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് മലബാറിലെ നഗ രസഭകൾ ജില്ലാപഞ്ചായത്തുകൾ, ഹജ്ജ് കമ്മിറ്റി, യാത്ര - വാണിജ്യ -വ്യവസായ- പ്രവാസി- ടൂറി സ-ഐടി-വിദ്യാഭ്യാസ സംഘടനകളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ യോജിച്ച സമ്മർദ്ദം ചെലുത്തണം.
മലബാറിന്റെ സമഗ്രവികസനത്തിന് ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ പ്രായോഗികതയും ഏകോപനവും ഉറപ്പുവരുത്തണം. എൽ.ഡി.എഫിന്റെ രണ്ടാമത് മന്ത്രിസഭയിൽ മലബാറിന് തുല്യ പ്രാതിനിത്യവും, സ്പീക്കർ പദവിയും മന്ത്രിമാർക്ക് പൊതുമരാമത്ത്- ടൂറിസം തദ്ദേശസ്വയം ഭരണം- തുറമുഖ-വൈദ്യുതി-വനം-റെയിൽവെ-കായികം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ലഭിച്ചതും തുടർന്ന് അനിവാര്യ പദ്ധതികൾ പ്രഖ്യാപിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് വിമാന താവള വികസനത്തിന് 248.75 ഏക്കർ ഭൂമി ഏറ്റെടുക്കും എന്ന 11.10.2021ലെ പ്രഖ്യാപനവും മലബാറിന് ഏറെ പ്രതീക്ഷ നൽകു ന്നു.
എയർ- റെയിൽ- റോഡ്- ജലഗതാഗത-ടൂറിസം ഐടി-കായിക-കാർഷിക-വിദ്യാഭ്യാസ -ആരോഗ്യമേഖലകളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ പ്രതീക്ഷിക്കുന്നു. മലബാറിൽ അനുയോജ്യ മായ ജില്ലയിൽ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബഞ്ച്, മാവൂരിൽ ഫിലിംസിറ്റി തുടങ്ങീ നിരവധി ആവശ്യങ്ങൾ ലഭിക്കേണ്ടതുണ്ട്.
എയിംസ് കിനാലൂർ സ്ഥാപിക്കുന്നതിന് സർക്കാർ ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പാലക്കാട് വേണമെന്ന ഭിന്നസ്വരവും ,ഹജ്ജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് പുനസ്ഥാപിക്കണമെന്ന് എന്നാവശ്യപ്പെടുമ്പോൾ കൊച്ചി യിലും കണ്ണൂരും വേണമെന്നാവശ്യവും ഉയർത്തുന്നത് ഖേദകരമാണ്.
ഡി.ജി.സി.എ. നിർദ്ദേശിച്ച കേടുവന്ന ഐ.എൽ. സിസ്റ്റം മാറ്റി സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തികൾ അടുത്തമാസം തന്നെ പൂർത്തീകരിച്ചതായും മറ്റ് നിർദ്ദേശങ്ങളൊന്നും ഇപ്പോൾ പെന്റിംഗിൽ ഇല്ല എന്നും അറിയുന്നു. മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ കോഴിക്കോട് കണ്ണൂർ വിമാന താവളങ്ങൾക്ക് എതിരല്ല.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവ്വീസ് ആരംഭിക്കുന്നതിന് സുരക്ഷ ക്രമീകരണം വിലയിരുത്താൻ ടേബിൾടോപ്പ് - ക്രിട്ടിക്കൽ എയർപോർട്ട് ആയതിനാൽ വ്യോമയാനമന്ത്രി വീണ്ടും അന്വേഷണം വേണം എന്നാണ് ഇന്നലെ എയർപ്പോർട്ട് അഡൈ്വസറി കമ്മറ്റി ചെയർമാനെ അറിയിച്ചതായി അറിയുന്നു.
വരുമാന സ്രോതസ്സ് ഇല്ലാതാക്കി നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്ന് എയർപ്പോർട്ട് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ആരോപിക്കുന്നു. നിജസ്ഥിതി അറിയാൻ മല ബാർ ഡെവലപ്പ്മെന്റ് നിവേദകസംഘം ഡൽഹിയിൽ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ കരിപ്പൂർ സാങ്കേതിക സഹായത്തോടെ തൊട്ടടുത്ത സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കണമെന്ന ഉപദേശമാണ് ലഭിച്ചത്.
ചെറിയ പ്രായത്തിൽ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി എന്ന ഗ്രാമത്തിൽ നിന്ന് കോഴി ക്കോടെത്തി എളിയ രീതിയിൽ വ്യാപാരം ആരംഭിച്ച് അറിയപ്പെടുന്ന സ്ഥാപനമായി വളർത്തിയെടുത്തുതിന് ശേഷം ചുമതല മകനെ ഏൽപ്പിച്ച് 18 വർഷമായി കക്ഷിരാഷ്ട്രീയമില്ലാതെ മുഴുവൻ സമയ പൊതുപ്രവർത്തനം നടത്തിവരുന്ന മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ പ്രസിഡന്‍റ് ഷെവിലിയർ സി.ഇ.ചാക്കുണ്ണി കോഴിക്കോട് വന്നതിന്റെ 60-ാം വർഷവും ഷെവിലിയാർ പദവി ലഭിച്ചതിന്റെ 20-ാം വർഷവും പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവാഹത്തിന്റെ 50-ാം വാർഷിക ദിനമായ 2022 ജനുവരി 2 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചേവരംമ്പലം സ്നേഹഭവനിൽ അന്തേ വാസികളായ വയോജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് സ്നേഹവിരുന്നിനോടൊപ്പം മുഴു വൻ അന്തേവാസികൾക്കും കിടക്കവിരികളും തലയണക്കവറും മറ്റും നൽകും.
കുടുംബാംഗങ്ങ ളോടൊപ്പം അസോസിയേഷൻ രക്ഷാധികാരി ഡോക്ടർ എ.വി.അനൂപും കോവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് നടത്തുന്ന ലളിതമായ ചടങ്ങിൽ സംബന്ധിക്കും. ജനുവരി അവസാനവാരത്തിൽ ജീവിതത്തിലെ അനുഭവങ്ങളും നേരിട്ട പ്രതിസന്ധികളും യാത്രാവിവരണങ്ങളും ഉൾപ്പെടുത്തി ചാക്കുണ്ണി തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യും.
മലബാർ ഡവലപ്പ്മെന്റ് അസോസിയേഷൻ പ്രസിഡന്‍റ് ഷവ: സി.ഇ.ചാക്കുണ്ണി, ജന:സെക്രട്ടറി അഡ്വ:എം.കെ.അയ്യപ്പൻ, ഖജാൻജി എം.വി.കുഞ്ഞാമു, സെക്രട്ടറി പി.ഐ.അജയൻ, സെക്രട്ടറി കുന്നോത്ത് അബൂബക്കർ -സെക്രട്ടറി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.