എച്ച് ആർ പി എം സംസ്ഥാന സമ്മേളനവും നേതൃപരിശീലന ക്യാമ്പും; ജനുവരി 5 ന് ലീഡ് കോളേജിൽ

New Update

publive-image

പാലക്കാട്‌: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച് ആർ പി എം) സംസ്ഥാന പ്രതിനിധി സമ്മേളനവും നേതൃപരിശീലന ക്യാമ്പും ലീഡ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 5 ന് രാവിലെ 8:45 മുതൽ സമ്മേളനത്തിന് തുടക്കമാകും.

Advertisment

കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് പി.വി.ആശ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അധ്യക്ഷനാകും. മലമ്പുഴ എം എൽ എ എ. പ്രഭാകരൻ വിശ്ഷ്ടാതിഥിയായി പങ്കെടുക്കും. പൊതു ജനങ്ങളും മനുഷ്യാവകാശവും, പൊതു ജനങ്ങളും പോലീസും, പൗരാവകാശം, നിയമം, സാമൂഹ്യ സേവനം, സംഘടന സംവിധാനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ രണ്ടു ദിവസത്തെ സമ്മേളനം ചർച്ച ചെയ്യും.

എച്ച് ആർ പി എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല,സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.രാധാമണി അമ്മ,സംസ്ഥാന കമ്മിറ്റി അംഗം എം. എ. കബീർ, ജില്ലാ ജില്ലാ പ്രസിഡന്റ് നസീർ അമ്പലത്ത്, ജില്ലാ സെക്രട്ടറി ജ്യോതിപ്രകാശ് പി. ആർ, വരദം ഉണ്ണി, ഷിജു ക്രീയേറ്റീവ്, ദീപക് വെങ്കിടങ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment