'പിന്നിട്ട 52 വർഷങ്ങൾ' എന്ന പേരിൽ ബിഎംഎസ് പാലക്കാട് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

New Update

publive-image

പാലക്കാട്: 'പിന്നിട്ട 52 വർഷങ്ങൾ' എന്ന പേരിൽ ബിഎംഎസ് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് എത്തിക്കാനാണ് ബിഎംഎസ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ജില്ല പ്രസിഡണ്ട് സലീം തെന്നിലാപുരം, ജില്ല സെക്രട്ടറി വി രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

52 വർഷം മുമ്പ് പാലക്കാട് പച്ചക്കറി മാർക്കറ്റിൽ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ജില്ലയിൽ ബിഎംഎസ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ സംഘടിത അസംഘടിത മേഖലകളിൽ ബിഎംഎസ് സജീവമായി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒട്ടേറെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. 'പിന്നിട്ട 52 വർഷങ്ങൾ' എന്ന പരിപാടിയുടെ ഉദ്ഘാടനം ജനുവരി 9 ന് നടക്കും.

2022 ഡിസബർ വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ സെമിനാറുകൾ, പOന ശിബിരങ്ങൾ, നിയമബോധവൽക്കരണം, തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. ജില്ലാ ഭാരവാഹികളായ എസ് രാജേന്ദ്രൻ, കെ സുധാകരൻ, ശിവദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment