കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും പ്രതിവിധിയും സംബന്ധിച്ച് അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ചർച്ച ചെയ്യും - കെഎടിഎസ്എ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും പ്രതിവിധിയും സംബന്ധിച്ച് അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ചർച്ച ചെയ്യും. കാർഷക പെൻഷൻ നടപ്പിലാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെഎടിഎസ്എയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി ഹരീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഒന്നര ലക്ഷത്തോളം ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽകൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുന്നതിൽ കൃഷി വകുപ്പ് ജീവനക്കാർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പച്ചകറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

സംഘടന പ്രശ്നങ്ങൾക്കപ്പുറം കാർഷിക മേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സംഘടനയാണ് കെഎടിഎസ്എ. 6, 7 തിയതികളിൽ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനവും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യും. പ്രതിവിധികൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് കൈമാറും.

കേരളത്തിൽ കാർഷിക മേഖല മാർഗ്ഗ നിർദ്ദേശ നയരൂപീകരണം നടക്കുന്ന കാലത്താണ് പ്രതിവിധി സർക്കാറിനെ കെഎടിഎസ്എ അറിയിക്കുന്നതെന്നും പി ഹരീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് സി അനീഷ് കുമാർ, ജോയൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, ജില്ല സെക്രട്ടറി എ വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment