/sathyam/media/post_attachments/uu0OO6BxFAfDBeoiT7Fb.jpg)
പാലക്കാട്: മുൻ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വേലായുധൻ നമ്പ്യാരുടെ സ്മരണാർത്ഥം പാലക്കാടിലെ പ്രോസിക്യൂട്ടർമാരുടെയും വിശ്വാസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ ലോ കോളേജ് ഡിബേറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്തമാക്കിയ വി. ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിനുള്ള പുരസ്‌കാരം പാലക്കാട് പ്രിൻസിപ്പാൾ ജില്ലാ ജഡ്ജി ഡോ. ബി. കലാം പാഷ സമ്മാനിച്ചു.
വിവാഹ പ്രായം ഉയർത്തുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തിൽ നടത്തിയ സംവാദമത്സരത്തിൽ ഒന്നാം സ്ഥാനം വി. ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിലെ ടീന തോമസ്, ബോബി ജേക്കബ് ടീമും രണ്ടാം സ്ഥാനം അൽ ആമീൻ ലോ കോളേജിലെ അഫ്നാൻ ഉമ്മർ, സോനാ അലി ടീമും, മൂന്നാം സ്ഥാനം വി. ആർ. കൃഷ്ണൻ എഴുത്തശ്ശൻ ലോ കോളേജിലെ അപർണ എ. വി., ജെനി ജോൺ ടീമും കരസ്ഥമാക്കി.
ശിശു ക്ഷേമ സമിതി ചെയർമാൻ മരിയ ജെരാൾഡ്, വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പി. മുരളി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബ എന്നിവരായിരുന്നു വിധികർത്താക്കൾ. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, കോർഡിനേറ്റർ അഡ്വ. കെ. വിജയ, എം. ദേവദാസ്, കെ. രാമചന്ദ്രൻ, അഡ്വ. എൻ. രാഖി എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us