/sathyam/media/post_attachments/gs6ZAwwmQP14tEykxCcm.jpg)
പാലക്കാട്: കല്ലേകുളങ്ങര കഥകളി ഗ്രാമത്തിൻ്റെ ദേശീയ വനിതാ കഥകളി മഹോത്സവം ജനുവരി 9 മുതൽ ആരംഭിക്കും. വിവിധ വേഷങ്ങളിലൂടെ 60 ഓളം സ്ത്രീകൾ അരങ്ങിലെത്തുമെന്നും ഉപദേശക സമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുരുഷമേധാവിത്വം നിലനിന്നിരുന്ന കഥകളിമേഘലയിലേക്ക് സ്ത്രീ സാന്നിധ്യം കൊണ്ടുവന്നത് കല്ലേകുളങ്ങര കഥകളി ഗ്രാമമാണ്. കലാമണ്ഡലം കഥകളി പഠനത്തിന് സ്ത്രീകൾക്ക് പ്രേവേശനം നൽകാൻ ഇടയാക്കിയതും കഥകളി ഗ്രാമമാണ് ' പുരൻഷൻ മാർ മാത്രം കെട്ടിയാടിയ വേഷങ്ങൾ സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്നു എന്ന പ്രേത്യേകതയും വനിത കഥകളി മഹോത്സവത്തിലുണ്ട്.
5 ദിവസം നീണ്ടു നിൽക്കുന്ന കഥകളി മഹോത്സവം ഏമൂർ ഭഗവതി ക്ഷേത്ര മണ്ഡപത്തിൽ നടക്കും. സിഡ്രല്ല എന്ന ഇംഗ്ലീഷ് കഥ ചന്ദ്രവല്ലി പരിണയം എന്ന പേരിൽ അരങ്ങിലെത്തും. കഥകളി മഹോത്സവത്തോടനുബന്നിച്ച് 'കലാമണ്ഡലം രാമൻകുട്ടി നായർ അനുസ്മരണവും. നടക്കുമെന്നും അപ്പുക്കുട്ടൻ സ്വരലയം പറഞ്ഞു. ആശാൻ കലാമണ്ഡലം വെങ്കിട്ടരാമൻ , പ്രിയ സുകുമാരൻ, സന്ധ്യ കൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us