സിവിൽ സർവ്വീസ് മേഖലയെ വിഭജിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് എഞ്ചിനിയറിങ്ങ് സ്റ്റാഫ് അസോസിയേഷൻ

New Update

publive-image

പാലക്കാട്: സിവിൽ സർവ്വീസ് മേഖലയെ വിഭജിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് എഞ്ചിനിയർ സ്റ്റാഫ് അസോസിയേഷൻ. ശമ്പള കമ്മിഷൻ നിർദ്ദേശിച്ച മുഴുവൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും കെഇഎസ്എ ജനറൽ സെക്രട്ടറി പി.എ രാജീവ് ആവശ്യപ്പെട്ടു.

Advertisment

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത് ഇടതുപക്ഷ പ്രകടനപത്രികയിൽ രേഖപ്പെടുത്തിയതാണ്. ഇടതു സർക്കാറിന്ന് തുടർഭരണം കിട്ടിയിട്ടും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല.

എഞ്ചിനിയറിംഗ് മേഖലയിലെ തസ്തികകളുടെ പുനർനാമകരണം ശമ്പള കമ്മിഷൻ അംഗീകരിച്ചെങ്കിലും സർക്കാർ അംഗീകരിക്കാത്തതിനെതിരെ കെഇഎസ്എ സർക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്. വൈകി കിട്ടുന്ന ആനുകുല്യം ആനുകുല്യമല്ലന്ന നിലപ്പടാണ് സംഘടനക്കുള്ളത്.

സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത പരിഷ്കാരങ്ങൾ പോലും നടപ്പിലാക്കുന്നില്ല. ജനുവരി 8 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയത് പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും സംസ്ഥാന സമ്മേളനം സിപിഐ ദേശീയ എക്സികുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും പി.എ. രാജീവ് പറഞ്ഞു.

ജോയൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി അനിൽകുമാർ പ്രസിഡണ്ട് അംജിത്ത് ഖാൻ, പി. സുരേഷ് ബാബു, കെ ഹരിദാസ്, കൃഷ്ണൻകുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment