ചിരട്ടകഷണങ്ങള്‍ കൊണ്ട് വയലിന്‍ ഉണ്ടാക്കി കലാകാരന്‍ ജനശ്രദ്ധ നേടുന്നു

New Update

publive-image

പുതുക്കോട്:മണപ്പാടത്ത് താമസിക്കുന്ന ബദറുദ്ധീൻ എന്ന കലാകാരനാണ് ചിരട്ട കഷണങ്ങൾ കൊണ്ട് വയലിൻ ഉണ്ടാക്കിയത്. അഞ്ചു മാസം സമയം എടുത്ത് പതിനായിരകണക്കിന് ചിരട്ട കഷണങ്ങൾ കൊണ്ടാണ് വയലിൻ ഉണ്ടാക്കിയിരിക്കുന്നത്.

Advertisment

വയലിന്‍ വായിക്കാനും സാധിക്കും. വയലിന് പുറമെ ഒട്ടനവധി ഉപകരണങ്ങൾ ചിരട്ടകൾ കൊണ്ട് ഈ കലാകാരൻ ഉണ്ടാക്കിയിട്ടുണ്ട്. ബദറുദ്ധീൻ ഓട്ടോ തൊഴിലാളിയാണ്.

തനിക്ക് കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് ഇത്തരത്തിലുള്ള കലാപ്രവർത്തികളില്‍ ഇദ്ദേഹം ഏർപ്പെടുന്നത്. മുൻപും ഇതുപോലെ ഉള്ള കലാരൂപങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ നേടിയിട്ടുണ്ട് ഈ കലാകാരൻ.

Advertisment