New Update
/sathyam/media/post_attachments/ivISmUmpBtlFUPfUZXry.jpg)
പാലക്കാട്:യുവജന കർഷക കൂട്ടായ്മയും നഴ്സറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കാർഷിക വിപണ മേള മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചു. മേളയിൽ സബ്സിഡി നിരക്കിൽ ഫലവൃക്ഷതൈ കളുടെ വിൽപ്പനയുണ്ടാവുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Advertisment
കോവിഡ് നൽകിയ ആഘാതത്തിൽ നിന്നും മേളയിലൂടെ ആശ്വാസം കണ്ടെത്താനായി 200ൽപ്പരം ഔഷധസസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയിലൂടെ നടക്കുന്നുണ്ട്. അലങ്കാര സസ്യങ്ങൾക്കും ഫലവൃക്ഷ തൈകൾക്കും ആവശ്യക്കാരെത്തുന്നതാണ് മേള 3 ദിവസം കൂടി ദീർഘിപ്പിക്കാനിടയാക്കിയത്.
കലാസന്ധ്യകളും ഫുഡ് പോയൻ്റും മേളയുടെ പ്രത്യേകതയാണെന്നും ഭാരവാഹികൾ പറഞ്ഞു. യുവകർഷക കൂട്ടായ്മ നഴ്സറി അസോസിയേക്ഷേൻ ഭാരവാഹികളായ സന്തോഷ് കണ്ണാടി, ആർ. ബാലചന്ദ്രൻ , ടി.മഹാദേവൻ , എൻ.എ. നജീബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us