മലമ്പുഴ പോലീസ് സ്റ്റേഷനു നൽകിയ ബോട്ടുകൾ മാസങ്ങളായി അനാഥമായി കിടക്കുന്നു

New Update

publive-image

മലമ്പുഴ: ഡാമിലെ വെള്ളത്തിൽ ആരെങ്കിലും വീണാൽ തിരച്ചൽ നടത്തുന്നതിനായി മലമ്പുഴ പോലീസ് സ്റ്റേഷനു നൽകിയ പതിനഞ്ചു ലക്ഷത്തോളം വിലവരുന്ന ബോട്ടുകൾ അനാഥമായി കിടന്ന് കേടുവരാൻ തുടങ്ങിയിട്ട് ആറുമാസത്തിലധികമായതായി പറയപ്പെടുന്നു.

Advertisment

മലമ്പുഴ ഡാമിൻ്റെ തോണിക്കടവിലാണ് ബോട്ടുകൾ കിടക്കുന്നത്. ഒരു ബോട്ട് ടാർപോളിൻ കൊണ്ടു മുടിയിട്ടും മറ്റൊന്ന് മൂടാതെയും വെള്ളത്തിൽ കിടക്കുന്നുണ്ട്. ബോട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ലീവിലായപ്പോൾ പകരം ആളെ നിയമിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇത്തരത്തിൽ സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ പലയിടങ്ങളിലും കിടന്ന് തുരുമ്പു പിടിച്ചു നശിക്കുന്നുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് വാങ്ങിയ വാഹനങ്ങൾ നശിക്കുമ്പോൾ കോടിക്കണക്കിനു രൂപയാണ് അനാവശ്യമായി സർക്കാരിന് നഷ്ടപ്പെടുന്നത് എന്ന യാഥാർത്ഥ്യം സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മനസ്സിലാക്കി നടപടിയെടുക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടുന്നു.

Advertisment