New Update
/sathyam/media/post_attachments/CAEnKP1MzbpneULYM0sR.jpg)
പാലക്കാട്: പുതുനഗരം ചോറക്കോട് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കഴുത്തറത്ത നിലയില്‍ റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Advertisment
ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us