പാലക്കാട് നഗരസഭയിലെ റോഡിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യ പ്രാപിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ പേര് നല്‍കി

New Update

publive-image

പാലക്കാട്:കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിൻ്റെ പേര് പാലക്കാട് - നഗരസഭയിലെ റോഡിനു നൽകി. പതിനഞ്ചാം വാർഡ് ശ്രീ ഗണേഷ് നഗറിലെ കൽമണ്ഡപം - കൽപ്പാത്തി ബൈപാസ് റോഡിലെ ശേഖരീപുരം തോട്ടു പാലം വരെയുള്ള റോഡിനാണ് പേര് നൽകിയത്.

Advertisment

കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പതിനഞ്ചാം വാർഡ് കൗൺസിലർ എം.ശശികുമാർ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന സഭ പാസാക്കിയതോടെയാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ പേര് നൽകിയത്.

Advertisment