New Update
/sathyam/media/post_attachments/qeMcnjtGX0if4gTC0GP2.jpg)
പാലക്കാട്: കേരള കെട്ടിടനിർമാണച്ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ പ്രവർത്തിച്ച അരോമ, ന്യൂ അരോമ മൂവീസ് സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി പാലക്കാട് നഗരസഭ റദ്ദാക്കി. കെട്ടിടമുടമയ്ക്ക് പാലക്കാട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിൽനിന്നുള്ള അനുമതിപത്രങ്ങളോ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്നുള്ള ലൈസൻസുകളോ കൂടാതെയാണ് തിയേറ്റർ പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭാധികൃതരുടെ അറിയിപ്പിൽ പറയുന്നു.
Advertisment
നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നിലവിലുള്ള തിയേറ്ററിന്റെ ബാൽക്കണി ഏരിയ വരുന്ന ഭാഗം പ്രത്യേകമായി വേർതിരിച്ച് അറ്റകുറ്റപ്പണികൾ നടത്തി ‘അരോമ സ്‌ക്രീൻ-2’ എന്ന പേരിലും കഴിഞ്ഞ ഒരു മാസത്തോളമായി സിനിമാപ്രദർശനം നടത്തുകയായിരുന്നുവെന്നും അറിയിപ്പിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us