പാലക്കാട് മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് അർഹമായ പ്രാധിനിത്യം ലഭിക്കണമെന്ന് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി

New Update

publive-image

പാലക്കാട്: പട്ടികജാതി പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് അർഹമായ പ്രാധിനിത്യം ലഭിക്കണമെന്ന് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി. മെഡിക്കൽ കോളേജ് ഫണ്ട് ചെലവഴിക്കലിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും സംരക്ഷണ സമിതി പ്രസിഡണ്ട് സി സുബ്രഹ്മണ്യൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment

പട്ടികജാതി- വർഗ ഫണ്ട് ഉപയോഗി നിർമ്മിച്ച മെഡിക്കൽ കോളേജിലാണ് പട്ടികജാതി- വർഗ്ഗക്കാരെയും മറ്റ് പിന്നോക്കക്കാരെയും തഴയുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പട്ടികജാതി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. പട്ടികജാതിക്കാരെ തഴയാൻ മാത്രമായി ആദ്യം രൂപീകരിച്ച സൊസൈറ്റിയിൽ നിന്നും മെഡിക്കൽ കോളേജ് ഭരണം സർക്കാർ മറ്റൊരു സൊസൈറ്റിക്ക് കീഴിലാക്കി. ഈ സൊസൈറ്റിയിലും പട്ടികജാതി വർഗ്ഗക്കാർക് മതിയായ പ്രാതിനിധ്യം നൽകിയില്ല. 160 പേരെ നിയമിച്ചപ്പോൾ പിന്നോക്കക്കാരിൽ നിന്ന് 9 പേരെ മാത്രമാണ് നിയമിച്ചത്. നിയമിക്കപ്പെട്ടവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയുമാണ്. വിദ്യാഭ്യാസ പ്രവേശനത്തിലും പിന്നോക്കക്കരെ തഴയുകയാണ്.

യോഗ്യതയുള്ളവർ ഈ വിഭാഗത്തിലില്ലെന്ന സർക്കാർ വാദം അവാസ്തവമാണ്. പരിശോധന സാമഗ്രികൾ വാങ്ങിച്ചതിലും ഭരണതലത്തിലും വൻ അഴിമതി നടക്കുന്നുണ്ട്. പാലക്കാട് മെഡിക്കൽ കോളേജ് അഴിമതിയുടെയും ക്രമക്കേടിൻ്റെയും കൂത്തരങ്ങായി മാറി. ഇതിനെതിരെ സമരത്തിലൂടെയും നിയമത്തിലൂടെയും നേരിടുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ഭാരവാഹികളായ വി പത്മ മോഹൻ, പി.പി കോമൻകുട്ടി, കുഞ്ചൻ കണ്ണാടി, ശങ്കരൻ തത്തമംഗലം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment