എൻസിപി പാലക്കാട് ജില്ലാ നേതൃത്വക്യാമ്പ് 15, 16 തീയതികളിൽ മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടക്കും

New Update

publive-image

പാലക്കാട്: എൻസിപി പാലക്കാട് ജില്ല നേതൃത്വ ക്യാമ്പ് 15, 16, തിയതികളിൽ മുണ്ടൂർ യുവ ക്ഷേത്ര കോളേജിൽ നടക്കും. 15 ന് രാവിലെ 9.30ന് എൻസിപി ജില്ലാ പ്രസിഡൻറ് എ. രാമസ്വാമി പതാക ഉയർത്തും. തുടർന്നുള്ള ഉദ്ഘാടന സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻ്റ് എ. രാമസ്വാമി അദ്ധ്യക്ഷനാവും.

Advertisment

എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.എൻ ശിവശങ്കരൻ, പി.എ റസാക് മൗലവി, സംസ്ഥാന നിർവ്വാഹ സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സെയ്തലവി, പി.അബ്ദുൾ റഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി മോഹൻ ഐസക് എന്നിവർ പങ്കെടുത്ത് സംസാരിക്കും.

തുടർന്ന് വിവിധ വിഷയങ്ങളെ കുറിച്ച് പ്രമുഖർ ക്ലാസെടുക്കും. 16 ന് സമാപന സമ്മേളനം ഉച്ചക്ക് 2 ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എ. രാമസ്വാമി അദ്ധ്യക്ഷനാവും. എൻസിപി നിയമസഭാകക്ഷി ലീഡർ തോമസ് കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ ട്രഷറർ സെയ്ഫുദ്ദീൻ കിച്ചലും, എൻസിപി മലമ്പുഴ ബ്ലോക്ക് പ്രസിഡൻറ് സോളമൻ അറക്കൽ എന്നിവർ പ്രസംഗിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറിയും ഓഫീസ് ഇൻചാർജുമായ എം.എം. കബീർ അറിയിച്ചു.

Advertisment