New Update
/sathyam/media/post_attachments/42FMoMpdNqnNHdH8conf.jpg)
ഒലവക്കോട്: കുടുംബ കോടതി റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒലവക്കോട് സെൻററിൽ ബസിറങ്ങി വരുന്നവർ ഭീതിയോടെയാണ് ഇതുവഴി വരുന്നത്. കോടതിയിലെത്തിയാൽ എന്താണു് വിധി എന്നറിയാൻ ആകുലതയോടെ നടന്നു വരുമ്പോഴാണ് ചിലപ്പോൾ പെട്ടെന്ന് തെരുവുനായ്ക്കൾ കടിപിടികൂടുന്നത്.
Advertisment
ഇതോടെയുള്ള ഞട്ടൽ മാറാതെയാണ് പലരും കോടതിയിലെത്തുന്നത്. കൂടെ വന്ന പലരും കോടതി പരിസരത്ത് കാത്തു നിൽക്കുന്നതും നായ്ക്കളെ ഭയപ്പെട്ടാണ്. പരിസരത്തെ ഹോട്ടലുകളിലേക്ക് പോകുന്നതിനും ഈ റോഡിലൂടെ തന്നെ പോകണം. അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us