New Update
/sathyam/media/post_attachments/Fnc5w6OWy201Q03xgqvE.jpg)
പാലക്കാട്: പെയിന്‍റിങ്ങ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പൊതുസമ്മേളനം മാറ്റിവെക്കുന്നതെന്ന് സംഘാടക സമിതി അംഗം ഷാജഹാൻ ഉമ്മരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Advertisment
പെയിൻ്റിങ് തൊഴിലാളികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയാണ് സംഘടന പ്രവർത്തിക്കുന്നത്. വിവിധ ധനസഹായത്തിനായി സമ്മാനകൂപ്പൺ വിറ്റുള്ള ഫണ്ട് സ്വരുപിക്കൽ തുടരുകയാണ്. 2000 ഓളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനമായിരന്നു തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പൊതുസമ്മേളനം സർക്കാർ അനുമതിയോടെ പിന്നീട് നടത്തുമെന്നും ഷാജഹാൻ ഉമ്മരൻ പറഞ്ഞു. രവിചന്ദ്രൻ, ഹൈദ്രോസ് പട്ടാമ്പി, ജയപ്രകാശ് ഒറ്റപ്പാലം, ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us