മുതലമട അബേദ്ക്കർ കോളനി നിവാസികളുടെ സമരം നൂറാം ദിവസം പിന്നിട്ടിട്ടും പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ ശയനപ്രദിക്ഷണ സമരം നടത്തി

New Update

publive-image

പാലക്കാട്: നിയമത്തെ മൂലക്കിരുത്തി ഭരിക്കാമെന്ന മോഹം സർക്കാറിന്ന് വേണ്ടെന്ന് അഡ്വ: ജോൺ ജോൺ പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ സ്വന്തം പാർട്ടിക്ക് വീതം വെക്കാൻ ഇത് ഏകാധിപതി രാജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതലമട അബേദ്ക്കർ നിവാസികളുടെ നൂറാം ദിന ശയനപ്രദിക്ഷണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. ജോൺ ജോൺ.

Advertisment

അധികാരമേറ്റ സർക്കാർ രാഷ്ട്രീയം മാറ്റി വെച്ച് ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഇതിന് വിരുദ്ധമായി പൊതു സമ്പത്ത് കൊള്ളയടിക്കുന്ന കാടത്തം നടത്തുകയാണ് സംസ്ഥാന സർക്കാർ. എല്ലാവർക്കും ഭൂമിയും വീടുമെന്ന സർക്കാർ വാഗ്ദാനം മോഹിപ്പിക്കൽ മാത്രമാണ്. ചെങ്കൊടി പിടിക്കുന്നവർക്കും കുഴലൂത്തുകാർക്കും മാത്രം നൽകാനുള്ളതല്ല സർക്കാർ സമ്പത്ത്.

അംമ്പേദ്കർ കോളനിക്കാരുടെ ന്യായമായ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ സർക്കാർ കോടതി കയറേണ്ടി വരുമെന്നും അഡ്വ: ജോൺ ജോൺ പറഞ്ഞു. സമരം നൂറാം ദിനം പിന്നിട്ടിട്ടും പരിഹാരമാവാത്തതിൽ പ്രതിഷേധിച്ചാണ് കോളനി നിവാസികൾ കലട്രേറ്റിന് മുമ്പിൽ ശയനപ്രദിക്ഷണ സമരം നടത്തി പ്രതിഷേധിച്ചത്. സമരസമിതി കൺവീനർ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നീളിപ്പാറ മാരിയപ്പൻ, ശിവരാജൻ, ഷിബു, ഐശ്വര്യ, സുലൈമാൻ, കോശി എന്നിവർ നേതൃത്വം നൽകി.

Advertisment